എൽഡിഎഫ് സർക്കാർ കെഎസ്എഫ്ഇ യുടെ വിശ്വാസ്യത തകർത്തു; യു.രാജീവൻ
കൊയിലാണ്ടി: ഫിനാൻഷ്യൽ എന്റർപ്രൈസ്സസ്സ് എംപ്ലോയിസ് അസോസിയേഷൻ (ഐഎൻടിയുസി) ഇരുപത്തി ആറാമത് കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് നടന്നു. ഡിസിസി പ്രസിഡന്റ് യു രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് സർക്കാർ കെഎസ്എഫ്ഇ യുടെ വിശ്വാസ്യത തകർത്തെന്ന് യു.രാജീവൻ പറഞ്ഞു.
ഡിസിസി സെക്രട്ടറി വി.പി.ഭാസ്കരൻ, ഡിസിസി സെക്രട്ടറി രാജേഷ് കിഴരിയൂർ, എഫ്ഇഇഎ സംസ്ഥാന സെക്രട്ടറി വിൻസൺ ജോസ്, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ.രാജീവ്, എഫ്ഇഇഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ചന്ദ്രൻ കണ്ണൂർ, ഷരീഫ് കൊട്ടിയാടൻ, ഇ.സി.പ്രകാശൻ, റിട്ടേണിംഗ് ഓഫീസർ പി.സി.അഷറഫ് കണ്ണൂർ എന്നിവർ സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് അശോകൻ.ടി.കെ അധ്യക്ഷത വഹിച്ചു.
പ്രവീഷ് സ്വാഗതവും നന്ദകുമാർ നന്ദിയും പറഞ്ഞു. പുതിയ കമ്മിറ്റി ഭാരവാഹികളായി റഹിം നന്തി (പ്രസിഡന്റ്), സനൽ.കെ.എസ് ( സെക്രട്ടറി), സുമ.കെ.ആർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.