എൽഡിഎഫ് സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക; എൻജിഒ യൂണിയൻ


കൊയിലാണ്ടി:എൽഡിഎഫ് സർക്കാറിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ അണിനിരക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻജിഒ യൂണിയൻ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടധർണ്ണയും പ്രകടനവും ന ടത്തി.

കൊയിലാണ്ടി മിനിസിവിൽ സ്റ്റേഷനിൽ പരിസരത്ത് നടന്ന ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.മിനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എക്സ് ക്രിസ്റ്റിദാസ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.പി.ജിതേഷ് ശ്രീധർ സംസാരിച്ചു. വിവിധ ഓഫീസ് കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റി അംഗം സി.ജി.സജിൽ കുമാർ, ഇ.ഷാജു, എൻ.കെ.സുജിത്ത്, കെ.ബൈജു, പി.കെ.അനിൽകുമാർ, കെ.രജീഷ് എന്നിവർ സംസാരിച്ചു.