എൻ.സുബ്രഹ്മണ്യന്റെ ഇന്നത്തെ പര്യടനം മൂടാടി പഞ്ചായത്തിലൂടെ


മൂടാടി: കൊയിലാണ്ടിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ്റെ ശനിയാഴ്ചത്തെ പര്യടന പരിപാടി മൂടാടി ഗ്രാമപഞ്ചായത്തിലെ മൂടാടിയിലെ പാലക്കുളത്ത് തുടങ്ങി. മുസ്ലീം ലീഗ് നേതാവ് ടി.ടി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. മോട്ടോർ സൈക്കിൾ റാലി, ബാൻ്റ് വാദ്യം, തെരുവ് നാടകം, നാടൻ പാട്ട് തുടങ്ങിയവ സ്വീകരണ കേന്ദ്രങ്ങളി ലുണ്ടായിരുന്നു. എല്ലായിടങ്ങളിലും വൻ വരവേൽപ്പാണ് ലഭിച്ചത്.

പഞ്ചായത്ത് തല സമാപന പെതുസമ്മേളനം നന്തി ബസാറിൽ ഡി.സി.സി പ്രസിഡൻ്റ് യു.രാാജീവൻ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ, സി.വി.ബാലകൃഷ്ണൻ, ടി.ടി.ഇസ്മായിൽ, മഠത്തിൽ അബ്ദുറഹ്മാൻ, മഠത്തിൽ നാണു, വി.പി.ഭാസ്കരൻ, വി.ടി.സുരേന്ദ്രൻ, വി.വി.സുധാകരൻ, രാജേഷ് കീഴരിയൂർ, വി.പി.ഇബ്രാഹിം കുട്ടി, ആർ.നാരായണൻ, സി.കെ.അബൂബക്കർ, നൗഫൽ നന്തി, പ്രവീൺനടുക്കുനി, സന്തോഷ് തിക്കോടി, പി.പി.കരീം, രൂപേഷ് കൂടത്തിൽ, രാമകൃഷ്ണൻ പൊറ്റക്കാട്, പി.എം.ഖാലിദ് ഹാജി, എം.കുമാരൻ നായർ, ടി.എൻ.എസ്. ബാബു, മെയോൺ ഖാദർ, ടി.ടി.നാരായണൻ, ഫിറോസ് നന്തി, അരുൺ മണമൽ, ഇ.ടി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

പാലക്കുളം, മൂടാടി, ചിങ്ങപുരം, ഗോപാലപുരം, കൊയിലോത്തുംപടി, മുചുകുന്ന് ഓട്ടുകമ്പനി പരിസരം, മുചുകുന്ന് വടക്ക് ഭാഗം, പുറായി പള്ളിപരിസരം, ചാക്കര, ചിങ്ങപുരം, എളമ്പിലാട്, ഇരുപതാം മൈൽസ്, പാറക്കാട്, വീരവഞ്ചേരി, നന്തി ബസാർ എന്നിവിടങ്ങളിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.