എൻ.പി.രാധാകൃഷ്ണന്റെ വിജയത്തിനായി യുവസംഗമം


കൊയിലാണ്ടി: എൻ.ഡി.എ സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി യുവമോർച്ചയുടെ നേതൃത്വത്തിൽ യുവസംഗമം സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ കെ.അനൂപ് ഉദ്ഘാടനം ചെയ്തു.

അഭിൻ അശോക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.ഹരീഷ് മുഖ്യ പ്രഭാഷണം നടത്തി. എൻ.പി.രാധാകൃഷ്ണൻ, എസ്.ആർ.ജയ് കിഷ് മാസ്റ്റർ, വി.കെ.ജയൻ, ടി.കെ.പത്മനാഭൻ, കെ.വി.സുരേഷ്, എസ്.എസ്.അതുൽ, വി.എം.അമൽ ഷാജി എന്നിവർ സംസാരിച്ചു.