എൻ.ഡി.എ സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ മുചുകുന്നിലെ കോളനികൾ സന്ദർശിച്ചു


കൊയിലാണ്ടി: എൻ.ഡി.എ സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ മുചുകുന്ന് കോളനികളിലും, ഓട്ട് കമ്പനിയിലും സന്ദർശനം നടത്തി. വലിയമല കോളനി, ചെറിയ കോളനി, മുചുന്ന് നീര ഫാക്ടറി, കേരള ഗാന്ധി കേളപ്പജിയുടെ ജന്മ വീട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

വലിയ മല കോളനിയിലെയും, ചെറിയ കോളനിയിലെയും, പൊതുവായ പ്രശ്നങ്ങൾ. വീട്ടുകാർ രാധാകൃഷ്ണനെ ധരിപ്പിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പു നൽകി. പരമ്പരാഗത മൺപാത്ര തൊഴിലാളികളെയും കണ്ട് അവരുടെ പ്രയാസങ്ങളും, മൺപാത്ര വ്യവസായത്തിൻ്റെ തകർച്ചയെ കുറിച്ചും സ്ഥാനാർത്ഥിയുമായി സംസാരിച്ചു. ഖാദി നൂൽനൂൽപ് കേന്ദ്രത്തിലെ തൊഴിലാളികളെയും സന്ദർശിച്ചു.

കാവുംവട്ടം, തിക്കോടി ബീച്ച് എന്നിവിടങ്ങളിലും സന്ദർശനം നടത്തി. കെ.വി.സുരേഷ്, വി.കെ.രാമൻ, സതീഷ്, പി.പി.സന്തോഷ്, നെല്ലിമoത്തിൽ ബാലകൃഷ്ണൻ തുടങ്ങിയവർ അനുഗമിച്ചു.