എൻഡിഎ കൊയിലാണ്ടി മണ്ഡലം തെരഞ്ഞെടുപ്പ് ഓഫീസ് ആരംഭിച്ചു


കൊയിലാണ്ടി: എൻഡിഎ കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. കൊയിലാണ്ടി പഴയ ആർടിഒ ഓഫീസിനു സമീപത്തെ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുക. കൊല്ലം പിഷാരികാവ് ക്ഷേത്രം മുൻ മേൽശാന്തി നാരായണൻ മൂസ്സത് ദീപം കൊളുത്തി ഓഫീസ് ഉദ്ഘാടന ചടങ്ങ് നിർവ്വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡണ്ട് എസ്.ആർ.ജയ് കിഷ്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.വി.സത്യൻ, വായനാരി വിനോദ്, ജില്ലാ ട്രഷറർ വി.കെ.ജയൻ, ഉണ്ണികൃഷ്ണൻ മുത്താമ്പി, എം.സി.ശശീന്ദ്രൻ, കെ.വി.സുരേഷ്, സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ, എ.പി.രാമചന്ദ്രൻ, ഒ.മാധവൻ, കെ.പി.മോഹനൻ, വി.കെ.മുകുന്ദൻ, കെ.പി.എൽ.മനോജ് എന്നിവർ സംബന്ധിച്ചു.