എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ആഗസ്റ്റ് അഞ്ചിന്


തിരുവനന്തപുരം: മാറ്റിവച്ച എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ (കീം) ആഗസ്ത് 5ന് നടത്തും. ഈ മാസം 24ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. ഐഐടി, ജെഇഇ പരീക്ഷ തീയതികളുമായി ചേര്‍ന്ന് വരുന്നതിനാലാണ് മാറ്റിവച്ചത്.

ജൂലൈ 11ന് നടത്താനിരുന്ന പരീക്ഷ കൊവിഡ് വ്യാപനം കാരണം 24ലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ജെഇഇ മെയിന്‍ പരീക്ഷയുടെ മൂന്നാം സെഷന്‍ ജൂലൈ 20മുതല്‍ 25വരെയും നാലാം സെഷന്‍ 27 മുതല്‍ ആഗസ്ത് രണ്ടുവരെയുമാണ് നടത്തുക. ഒന്നര ലക്ഷത്തോളം പേരാണ് കീം പ്രവേശ പരീക്ഷയ്ക്ക് വേണ്ടി ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.