എസ്.കെ.എസ്.എസ്.എഫ് പ്രതിനിധി സമ്മേളനം അരിക്കുളം ക്ലസ്റ്റർ തല ഉദ്ഘാടനം


അരിക്കുളം: ‘രാജിയാകാത്ത ആത്മാഭിമാനം’ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് പ്രതിനിധി സമ്മേളനം അരിക്കുളം ക്ലസ്റ്റർ തല ഉദ്ഘാടനം അരിക്കുളം ശാഖയിൽ നടന്നു. മുഹമ്മദ് നജാദ് പ്രാർത്ഥന നടത്തി. നടുവണ്ണൂർ മേഖല എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് അലി റഫീഖ് ദാരിമി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.

എസ്.വൈ.എസ് പേരാമ്പ്ര മണ്ഡലം ട്രഷറർ അബ്ദുസ്സലാം മുഖ്യ അഥിതിയായി. എസ്.കെ.എസ്.എസ്.എഫ് അരിക്കുളം ക്ലസ്റ്റർ പ്രസിഡന്റ് എം.കെ ഫസലുറഹ്മാൻ സംഘടന, സംഘാടനവും സംഘാടകനും, ആദർശം എന്നീ വിഷയങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ടി.കെ അബ്ദുൽ റസാക്ക് അധ്യക്ഷനായി.

പി.സി ഷുഐബ്, എസ്.എം മുഹമ്മദ് നജാദ്, കെ.കെ മുഹമ്മദ് ഷാലക്ക്, ടി.പി മുഹമ്മദ് റിഫാദ്, ടി.കെ മുഹമ്മദ് ഇർഫാൻ, ടി.എം മുഹമ്മദ്, എം.എം ഷാബിൽ, പി. നിഹാൽ, എസ്.പി അജിനാസ്, ഇ.എം ഇല്യാസ് എന്നിവർ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.