എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് നരിനട വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം


പേരാമ്പ്ര: സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സ്വാതന്ത്രദിനത്തില്‍ കോണ്‍ഗ്രസ് കമ്മിറ്റി നരിനടയില്‍ പതാക ഉയര്‍ത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരിജ ശശി ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് പ്രസിഡന്റ് അപ്പച്ചന്‍ പഴുക്കാകുളം അധ്യക്ഷത വഹിച്ചു, സുഭാഷ് തോമസ്, വിജയമ്മ ജ്ഞാനേന്ദ്രന്‍, അമ്മദ് പെരിഞ്ചേരി, മുആദ് നരിനട, ജെയിംസ് തോട്ടുപുറം, സുരേഷ് ഏരംപുറത്ത്, ഷിനി ജീജോ തയ്യുള്ളതില്‍, ലാലി കാരകട,ഗോപി പാലനംകണ്ടതില്‍, ലാല്‍ മോഹന്‍ പുന്നക്കാകുടി എന്നിവര്‍ പ്രസംഗിച്ചു.