എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക്; ഫലം പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകൾ ഏതെല്ലാം? വിശദവിവരങ്ങൾ അറിയാം


കോഴിക്കോട്: 2021 എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് 2.00-ന് പി.ആര്‍.ഡി ചേംബറില്‍ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്. ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്നതാണ്.

1. http://keralapareekshabhavan.in
2. https://sslcexam.kerala.gov.in
3.http://www.results.kite.kerala.gov.in
4. http://results.kerala.nic.in
5. http://www.prd.kerala.gov.in
6. http://www.sietkerala.gov.in

എസ്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http://sslchiexam.kerala.gov.inലും റ്റി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട്http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട്http://thslcexam.kerala.gov.in ലും
എ.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://ahslcexam.kerala.gov.in ലും
ലഭ്യമാകുന്നതാണ്.