എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എപ്ലസ്; മേപ്പയ്യൂരില്‍ വിദ്യാര്‍ത്ഥികളെ ആദരിച്ച് മുസ്ലിം ലീഗ്


മേപ്പയ്യൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ മുസ്ലിം ലീഗ് ആദരിച്ചു. വിദ്യാര്‍ത്ഥികളായ തീര്‍ത്ഥ, എന്‍.കെ.റിയാഫാത്തിമ, പി.മിന്‍ഹ, സി.മുഹമ്മദ് ഷിബിലി, സി.എം.തേജലക്ഷ്മി എന്നിവരെയണ് മുസ്ലിം ലീഗ് മേപ്പയ്യൂര്‍ ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചത്.

മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത്, ടൗണ്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.അബ്ദുറഹിമാന്‍, ഗ്രാമപഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി, യൂത്ത് ലീഗ് സെക്രട്ടറി ഷാഹിദ് മേപ്പാട്ട്, പടിക്കല്‍ നൗഷാദ്, ടി.കെ.അബ്ദുല്‍ വാഹിദ്, മജീദ് തിരുമംഗലത്ത്, നടുക്കണ്ടി ബഷീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.