എസ്.എസ്.എല്‍.സി ഓണ്‍ലൈന്‍ മാതൃകാപരീക്ഷയുമായി കെ.എസ്.ടി.എ


കോഴിക്കോട്: കെ എസ് ടി എ കോഴിക്കോട് അക്കാദമിക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ മാതൃകാ
പരീക്ഷ ആരംഭിച്ചു. ജില്ലയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 10258 വിദ്യാര്‍ത്ഥികളാണ് മാതൃകാപരീക്ഷ എഴുതിയത്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ജില്ലാ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സില്‍ സെല്‍ കോഡിനേറ്റര്‍ ഡോക്ടര്‍ പി കെ ഷാജി നയിക്കുന്ന ക്ലാസും ഏപ്രില്‍ നാലിന് രാത്രി 7 മണിക്ക് കെ.എസ്.ടി.എ കോഴിക്കോട് ഡി സി പേജില്‍ ലൈവായി സംഘടിപ്പിക്കുന്നുണ്ട്. എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറം ഡയറ്റ് സീനിയര്‍ ലക്ചറര്‍ നടത്തിയ കൗണ്‍സലിംഗ് ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.