എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷ: പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു


തിരുവനന്തപുരം: പുതുക്കിയ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. ഏപ്രില്‍ എട്ടിന് ആരംഭിച്ച് ഏപ്രില്‍ 30 ന് പരീക്ഷകള്‍ അവസാനിക്കുന്ന വിധമാണ് ടൈം ടേബിള്‍. എസ്എസ്എല്‍സി പരീക്ഷകള്‍ ഏപ്രില്‍ 8, 9, 12 തീയതികളില്‍ ഉച്ചയ്ക്കും പിന്നീട് രാവിലെ മാത്രം ഒന്നിടവിട്ട ദിവസങ്ങളിലും. എസ്എസ്എല്‍സി പരീക്ഷ 29നും പ്ലസ് ടു പരീക്ഷ 30നും അവസാനിക്കും

എസ്എസ്എല്‍സി സമയക്രമം ഇങ്ങനെ:

ഏപ്രില്‍ 8 വ്യാഴം: ഒന്നാം ഭാഷ പാര്‍ട്ട് 1- ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ.

ഏപ്രില്‍ 9 വെള്ളി: മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളജ് – ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ.

ഏപ്രില്‍ 12 തിങ്കള്‍: രണ്ടാം ഭാഷ ഇംഗ്ലീഷ് – ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ.

ഏപ്രില്‍ 15 വ്യാഴം: സോഷ്യല്‍ സയന്‍സ് – രാവിലെ 9.40 മുതല്‍ 12.30 വരെ.

ഏപ്രില്‍ 19 തിങ്കള്‍: ഒന്നാം ഭാഷ, പാര്‍ട്ട്-2 – രാവിലെ 9.40 മുതല്‍ 11.30 വരെ.

ഏപ്രില്‍ 21 ബുധന്‍: ഫിസിക്സ് – രാവിലെ 9.40 മുതല്‍ 11.30 വരെ.

ഏപ്രില്‍ 23 വെള്ളി: ബയോളജി – രാവിലെ 9.40 മുതല്‍ 11.30 വരെ.

ഏപ്രില്‍ 27 ചൊവ്വ: കണക്ക് – രാവിലെ 9.40 മുതല്‍ 12.30 വരെ.

ഏപ്രില്‍ 29 വ്യാഴം: കെമിസ്ട്രി രാവിലെ 9.40 മുതല്‍ 11.30 വരെ.

പ്ലസ് ടു പരീക്ഷ സമയക്രമം ഇങ്ങനെ:


പ്രാക്ടിക്കല്‍സ് ഇല്ലാത്ത പരീക്ഷകള്‍ രാവിലെ 9.40 മുതല്‍ 12.30 വരെ ആയിരിക്കും. 20 മിനിറ്റ് കൂള്‍ ഓഫ് ടൈം.
പ്രാക്ടിക്കല്‍സ് ഉള്ള പരീക്ഷകള്‍ രാവിലെ 9.40 ന് തുടങ്ങി 12 മണി വരെയുമായിരിക്കും.

നിയമസഭ തെരഞ്ഞെടുപ്പായതിനാൽ പരീക്ഷ മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാൽ പരീക്ഷ ഏപ്രിൽ മാസത്തിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം.