എഴുത്ത് ചൂതാട്ട ലോട്ടറികൾക്കെതിരെ നടപടി വേണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം കൺവെൻഷൻ
പേരാമ്പ്ര: എഴുത്ത് ചൂതാട്ട ലോട്ടറികൾക്കെതിരേ നിയമനടപടിയെടുക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പേരാമ്പ്ര നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. പേരാമ്പ്രയിൽ മൂന്നിടത്ത് എഴുത്ത് ചൂതാട്ടലോട്ടറി നടക്കുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന നിർവാഹകസമതി അംഗം ഷാജു പൊൻപറ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സത്യൻ കല്ലൂർ അധ്യക്ഷതവഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി വി.കെ.പ്രകാശൻ, കെ.ഗിരീഷ്, വി.കെ.ഷീബ, സി.കെ.ശങ്കരൻ, എൻ.ബാലൻ, സൗമിനി, ലതാകുമാരി, ഷൈമ, പ്രബിഷ് കിഴിഞ്ഞാണ്യം എന്നിവർ പ്രസംഗിച്ചു.