‘എല്ലാ വീടുകളിലും മത്സ്യകൃഷി’; കായണ്ണയിൽ മത്സ്യസമൃദ്ധി പദ്ധതിക്ക് തുടക്കമായി



പേരാമ്പ്ര: കായണ്ണ ഗ്രാമ പഞ്ചായത്ത് മത്സ്യസമൃദ്ധിയിലേക്ക് ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും മത്സ്യകൃഷി എന്ന ലക്ഷ്യവുമായി ‘മത്സ്യസമൃദ്ധി’ പദ്ധതി ആരംഭിച്ചു. മത്സ്യഫെഡിന്റെ സഹായത്തോടെ 350 കർഷകരാണ് ഒന്നാം ഘട്ടത്തിൽ കൃഷിയിറക്കിയത്.

കർഷകർക്കാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ മത്സ്യഫെഡ് സൗജന്യമായി വിതരണം ചെയ്തു കട്ല, രോഹു, തിലാപ്പിയ, സൈപ്രിനസ് എന്നീ മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. സ്വന്തമായി മത്സ്യക്കുളം നിർമിക്കാൻ കഴിയാത്തവർക്ക് തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കുളം നിർമിച്ചു നൽകും.

അക്വാപോണിക്സ്, ബയോഫോക്സ്, കൂടുകൃഷി തുടങ്ങിയ വൻകിട പദ്ധതികളും തെരഞ്ഞെടുത്ത കർഷകരിലൂടെ നടപ്പിലാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ. നാരായണൻ അധ്യക്ഷത വഹിച്ച .മത്സ്യസമൃദ്ധി പദ്ധതി ആരംഭിച്ചു.

പി.കെ. ഷിജു, സുനിൽ, ഗോപി കെ.വി.സി, ജയപ്രകാശ്, എന്നിവർ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.