എല്ലാ പഞ്ചായത്തുകളിലും പത്തിൽ താഴെ രോഗികൾ മാത്രം; പേരാമ്പ്ര മേഖലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 47 പേർക്ക്; വിശദമായ കണക്കുകൾ


പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ ഇന്ന് 47 പേർക്ക് പുതുതായി കൊവിഡ്-19 രോഗം സ്ഥിരീകരിച്ചു. മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും ഇന്ന് പത്തിൽ താഴെ രോഗികൾ മാത്രമേ ഉള്ളൂ എന്നത് ആശ്വാസമായി. ഇന്നലെ 55 രോഗികളായിരുന്നു മേഖലയിൽ ഉണ്ടായിരുന്നത്.

ഒമ്പത് രോഗികളുള്ള പേരാമ്പ്ര പഞ്ചായത്തിലാണ് ഇന്ന് കൂടുതൽ രോഗികൾ ഉള്ളത്. ഇന്നലെ പേരാമ്പ്ര പഞ്ചായത്തിൽ അഞ്ച് രോഗികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അരിക്കുളം, ചങ്ങരോത്ത് പഞ്ചായത്തുകളിൽ ഇന്ന് ഏഴ് രോഗികൾ വീതമാണ് ഉള്ളത്. ഇന്നലെ അരിക്കുളത്ത് ഒമ്പത് രോഗികളാണ് ഉണ്ടായിരുന്നത്. അതേസമയം ചങ്ങരോത്ത് പഞ്ചായത്തിൽ ഇന്നലെ രോഗികൾ ഉണ്ടായിരുന്നില്ല.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഇന്നലെ 21 രോഗികളുണ്ടായിരുന്ന നൊച്ചാട് പഞ്ചായത്തിലും ഇന്ന് ഏഴ് രോഗികൾ മാത്രമാണ് ഉള്ളത്. മേഖലയിലെ മറ്റെല്ലാ പഞ്ചായത്തുകളിലും അഞ്ചിൽ താഴെ രോഗികൾ മാത്രമേ ഉള്ളൂ.

പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:

പേരാമ്പ്ര – 9

അരിക്കുളം – 7

ചക്കിട്ടപ്പാറ – 1

ചങ്ങരോത്ത് – 7

ചെറുവണ്ണൂര്‍ – 3

കായണ്ണ – 3

കീഴരിയൂര്‍- 1

കൂത്താളി – 4

മേപ്പയ്യൂര്‍ – 3

നൊച്ചാട്- 7

തുറയൂര്‍ – 2


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.