എലത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍


എലത്തൂര്‍: എലത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മക്കട പുളിയുള്ളതില്‍ താഴത്ത് ജനാര്‍ദനനെ (52) എലത്തൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. സായുജ് കുമാര്‍ അറസ്റ്റ് ചെയ്തു.

പീഡനവിവരം പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതി എലത്തൂര്‍ പൊലീസിനു കൈമാറുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസ്. കോടതി റിമാന്‍ഡ് ചെയ്തു.