എറണാകുളത്ത് യുവാവിനെ വീട്ടിൽ കയറി കുത്തികൊന്നു; തടയാൻ ശ്രമിച്ച പിതാവിനും കുത്തേറ്റു


കൊച്ചി: യുവാവിനെ വീട്ടില് കയറി കുത്തിക്കൊന്നു. എറണാകുളം മുളന്തുരുത്തിയിലാണ് സംഭവം. പെരുമ്ബള്ളി സ്വദേശി 22 വയസ്സുകാരനായ ജോജി ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.

അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ച കയറിയാണ് ആക്രമണം നടത്തിയത്. ഇത് തടയാനെത്തിയ ജോജിയുടെ പിതാവിനും കുത്തേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

രണ്ട് ബൈക്കുകളിലായി വീട്ടിലെത്തിയ സംഘം ജോജിയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും മുറ്റത്തുവച്ച്‌ അക്രമിക്കുകയുമായിരുന്നു. വിവിധ കേസുകളില് പ്രതിയായ യുവാവും സംഘവും തമ്മില് നേരത്തെയും ഏറ്റുമുട്ടല് ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.