എരവട്ടൂർ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാചരണവും നടത്തി


പേരാമ്പ്ര: എരവട്ടൂർ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാചരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം കവിയും എഴുത്തുകാരനുമായ ഗംഗാധരൻ കൂത്താളി നിർവ്വഹിച്ചു. ഇ.എം. ബാബു അധ്യക്ഷനായി.

അഞ്ജലി വേണുഗോപാൽ, കെ. ദാമോദരൻ, കെ. രാധാകൃഷ്ണൻ, കെ.പി. സത്യൻ, നായർ, എം. വിശ്വൻ, കുന്നുമ്മൽ ബാലൻ എന്നിവർ പ്രസംഗിച്ചു. ടി.എം. ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും എൻ.കെ. ദാമോദരൻ നായർ നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.