എരവട്ടൂരിൽ ശിഹാബ് തങ്ങൾ ചിത്ര പ്രദർശനം


പേരാമ്പ്ര: എരവട്ടൂർ മേഖല മുസ്ലിം ലീഗ് ‘ശിഹാബ് തങ്ങൾ ഓർമ്മകളിലൂടെ’ എന്ന പേരിൽ ചിത്ര പ്രദർശനം നടത്തി. ശിഹാബ് തങ്ങളുടെ കുട്ടിക്കാലം തൊട്ട് മരണം വരെയുള്ള അപൂർവ്വ ചിത്രങ്ങൾ ഉൾപ്പെടുത്തി ദാസൻ. കെ. പെരുമണ്ണയാണ് പ്രദർശനം ഒരുക്കിയത്. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ.അസീസ് ഉദ്‌ഘാടനം ചെയ്തു. പി.കെ.നാസർ, പി.എം.കുഞ്ഞമ്മദ്, എൻ.കെ.അഷ്‌റഫ്, പി.എം.റിഷാദ്, സഫീർ സേട്ടു, ആർ.എം.നിഷാദ് എന്നിവർ സംബന്ധിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.