എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ച് വോഡഫോണ്‍ ഐഡിയയും; നവംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരും; ‘വി’യുടെ പുതിയ നിരക്കുകള്‍ ഇങ്ങനെ


കോഴിക്കോട്: എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് റീച്ചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ച് ‘വി’യും (വോഡഫോണ്‍ ഐഡിയ). നിലവിലെ തുകയുടെ 25 ശതമാനം വരെയാണ് ഓരോ പ്ലാനുകളുടെയും നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ളത്. നവംബര്‍ 25 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് വി ഔദ്യോഗികമായി അറിയിച്ചു.

നിലവില്‍ 79 രൂപയുള്ള വോയിസ് പ്ലാനിന് വ്യാഴാഴ്ച മുതല്‍ 99 രൂപയാവും. എസ്.എം.എസ് സേവനം ലഭിക്കാനുള്ള കുറഞ്ഞ പ്ലാനായ 149 രൂപയുടെതിന് ഇനി മുതല്‍ ഉപഭോക്താക്കള്‍ 179 രൂപ നല്‍കേണ്ടി വരും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഡാറ്റ ടോപ്പ് അപ്പ്, അണ്‍ലിമിറ്റഡ് തുടങ്ങി എല്ലാ വിഭാഗത്തിലുള്ള റീച്ചാര്‍ജുകളുടെ നിരക്കും വി വര്‍ധിപ്പിച്ചിട്ടുണ്ട്. എയര്‍ടെലിന്റെതിന് സമാനമായാണ് ‘വി’യുടെ നിരക്കു വര്‍ധനയെങ്കിലും ചില പ്ലാനുകള്‍ക്ക് എയര്‍ടെലിലെക്കാള്‍ നേരിയ കുറവുണ്ട്.

‘വി’യുടെ പുതിയ നിരക്കുകള്‍ ഇങ്ങനെ: