എന്‍.സുബ്രഹ്മണ്യന് അഭിവാദ്യമര്‍പ്പിച്ച് കൊയിലാണ്ടിയിൽ യുഡിഎഫ് പ്രകടനം


കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എന്‍.സുബ്രഹ്മണ്യനെ പ്രഖ്യാപിച്ചതോടെ പ്രചാരണ പ്രവര്‍ത്തനങ്ങളും തുടങ്ങി. എന്‍.സുബ്രഹ്മണ്യന് അഭിവാദ്യമര്‍പ്പിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നിയോജക മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ പ്രകടനം നടത്തി. നിരവധി യുഡിഎഫ് പ്രവർത്തകരാണ് പ്രകടനങ്ങളിൽ അണിനിരന്നത്.

കൊല്ലം ടൗണില്‍ നടന്ന പ്രകടനത്തിന് കെപിസിസി മെമ്പറും നഗരസഭ പ്രതിപക്ഷ നേതാവുമായ പി.രത്നവല്ലി, വി.വി.സുധാകരന്‍, ടി.വി.ഇസ്മയില്‍, നടേരി ഭാസ്‌ക്കരന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, പി.വി.ലത്തീഫ്, പി.ടി.ഉമേന്ദ്രന്‍ ,സുനില്‍ വിയ്യൂര്‍, പി.കെ.പുരുഷോത്തമന്‍ ,തങ്കമണി ചൈത്രം, കെ.എം.സുമതി, തന്‍ഹീര്‍ കൊല്ലം, കെ.കെ.അബ്ദുള്‍ ഖാദര്‍, സി.കെ.സി.അബ്ദുള്‍ ഖാദര്‍ നേതൃത്വം നൽകി.

കൊയിലാണ്ടി നഗരത്തില്‍ നടന്ന പ്രടകടനത്തിന് രാജേഷ് കീഴരിയൂര്‍, കെ.എം.നജീബ്, എം.സതീഷ് കുമാര്‍, എ.അസീസ്, കെ.പി.വിനോദ് കുമാര്‍, രജീഷ് വെങ്ങളത്ത്കണ്ടി, ഫാസില്‍ നടേരി, രൂപേഷ് കൂടത്തില്‍, പി.വി.വേണുഗോപാല്‍, അന്‍വര്‍ ഇയ്യഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.