എന്‍സിസി ഗ്രൂപ്പ് നാളെ നടത്താനിരുന്ന അഭിമുഖം മാറ്റി


കോഴിക്കോട്: കേരളത്തിലെ ലോക്ക്ഡൗണ്‍ മെയ് 23 വരെ നീട്ടിയ സാഹചര്യത്തില്‍ കോഴിക്കോട് എന്‍സിസി ഗ്രൂപ്പ് ആസ്ഥാനത്ത് നാളെ നടത്താനിരുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്കുളള (താത്കാലിക നിയമനം) ഉദ്യേഗാര്‍ത്ഥികളുടെ അഭിമുഖം മാറ്റി. ലോക്ക്ഡൗണ്‍ കാരണം അഭിമുഖം മാറ്റിയെന്ന് ഗ്രൂപ്പ് കമാന്‍ഡര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് തപാല്‍ മാര്‍ഗം അറിയിക്കും.