എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ആശുപത്രിയില്‍



മുംബൈ: എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടാണ് അദ്ദേഹത്തെ മുബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


പരിശോധനയില്‍ അദ്ദേഹത്തിന്റെ പിത്താശയത്തില്‍ കല്ലുകള്‍ കണ്ടെത്തി. ബുധനാഴ്ച ശരത് പവാറിന് ശസ്ത്രക്രിയ നടത്തുമെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന ശരദ് പവാറിന്റെ പൊതുപരിപാടികളെല്ലാം റദ്ദാക്കി.