‘എന്റെ വീട്ടിലും കൃഷിത്തോട്ടം പദ്ധതി’ ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര : സ്‌കൗട്ട് – ഗൈഡ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര സബ് ജില്ലയില്‍
‘എന്റെ വീട്ടിലും കൃഷിത്തോട്ടം’ പദ്ധതി നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എ.ഇ. ഒ. ലത്തീഫ് കരയത്തൊടി അധ്യക്ഷത വഹിച്ചു.

താമരശ്ശേരി ഡി.ഒ.സി വി.രാജന്‍ പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ ഗീത നന്ദനം, കെ.സി ബാലകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് സി.ബാബുരാജ്, ഡി.ടി.സി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈഗ ആര്‍. ദാസ്, അനുപ്രിയ പ്രമോദ് എന്നിവര്‍ വൃക്ഷതൈ എറ്റുവാങ്ങി. സ്‌കൗട്ട് – ഗൈഡ് അധ്യാപകരായ ടി.പി സുനില്‍, കെ. ഷീബ എന്നിവര്‍ നേതൃത്വം നല്‍കി. രാമചന്ദ്രന്‍ പന്തീരടി സ്വാഗതവും, ഹെഡ് മിസ്ട്രസ് എ.കെ സുബൈദ നന്ദിയും പറഞ്ഞു.