എന്റെ ജീവിതത്തിലെ ഒ.എം.നമ്പ്യാരുടെ സംഭാവനകള്‍ വാക്കുകളില്‍ പ്രകടിപ്പിക്കാനാകില്ല- പി.ടി ഉഷ


പയ്യോളി: പ്രശസ്ത കായിക പരിശീലകന്‍ ഒ.എം.നമ്പ്യാരുടെ നിര്യാണത്തില്‍ അനുശോചിച്ച് അദ്ദേഹത്തിന്റെ പ്രധാന ശിഷ്യയായിരുന്ന പി.ടി.ഉഷ. തന്റെ ജീവിതത്തിലെ ഒ.എം.നമ്പ്യാരുടെ സംഭാവനകള്‍ വാക്കുകളില്‍ പ്രകടിപ്പിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് പി.ടി.ഉഷയുടെ പ്രതികരണം.

‘എന്റെ ഗുരുവും പരിശീലകനും വഴിവെളിച്ചവുമായ ഒ.എം.നമ്പ്യാരുടെ മരണം ഒരിക്കലും നികത്താനാകാത്ത ഒരു ശൂന്യത സൃഷ്ടിച്ചു. എന്റെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാനാകില്ല’ ഉഷ വ്യക്തമാക്കി.

ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ് ഒ.എം.നമ്പ്യാര്‍. പി.ടി.ഉഷയുടെ കോച്ചെന്ന നിലയിലാണ് നമ്പ്യാര്‍ കൂടുതല്‍ പ്രശസ്തിയും അംഗീകാരവും നേടിയത്. 1984 ലോസ്ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ പി.ടി.ഉഷയുടെ കോച്ചായിരുന്നു.