‘എന്റെ കാരയില്‍ നട 2021’ പദ്ധതിയുടെ ഭാഗമായി സി.പി.ഐ ആഭിമുഖ്യത്തില്‍ അലങ്കാരവൃക്ഷത്തൈ നട്ടു
പേരാമ്പ്ര: ‘എന്റെ കാരയില്‍ നട2021’ പദ്ധതിയുടെ ഭാഗമായി സി.പി.ഐ ചെറുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആവള നടയിലെ കാരയില്‍ നട ഭാഗത്ത് അലങ്കാര ചെടികള്‍ നട്ടു. പദ്ധതി ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.രാധ ഉദ്ഘാടനം ചെയ്തു.
വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം വൈസ് പ്രസിഡണ്ട് വി.പി. പ്രവിത നിര്‍വ്വഹിച്ചു. കെ.സി.ബിന്ദു
അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി കൊയിലോത്ത് ഗംഗാധരന്‍, കെ.നാരായണക്കുറുപ്പ്, അജയ് ആവള, ബി.ബി.ബിനീഷ്, എം.കെ.ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ശശി പൈതോത്ത് സ്വാഗതവും ബിജിന ടി.പി. നന്ദിയും പറഞ്ഞു.