എന്‍ജിനീയറിങ് യോഗ്യതയുള്ളവരാണോ? ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഒഴിവുണ്ട്; വിശദവിവരങ്ങള്‍ അറിയാം


വടകര: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ എന്‍ജിനീയര്‍മാരുടെ ഒഴിവ്. 2023 ബിടെക് സിവില്‍ /ബി ആര്‍ക്ക് പഠനം പൂര്‍ത്തീകരിച്ചു ഫലം കാത്തിരിക്കുന്നവര്‍ക്കും, 2022ല്‍ പഠനം പൂര്‍ത്തീകരിച്ച ഇരുപത്തിനാലു വയസ്സില്‍ കവിയാതെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

എഴുത്തു പരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തെരെഞ്ഞെടുപ്പ്. താല്‍പര്യമുള്ളവര്‍ക്ക് https://iiic.ac.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം.

തെരെഞ്ഞെടുക്കപ്പെടുന്നവര്‍ ജൂനിയര്‍ എന്‍ജിനീയറിങ് ട്രെയിനീ എന്ന തസ്തികയില്‍ ഒരു വര്‍ഷം പരിശീലനം പൂര്‍ത്തീകരിക്കണം. കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലായിരിക്കും പരിശീലനം. പരിശീലന സമയത്ത് മാസം 15000 രൂപ സ്‌റ്റൈപന്‍ഡായി ലഭിക്കും. പരിശീലനത്തിനൊടുവില്‍ പിജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ് കണ്‍സ്ട്രക്ഷന്‍ മാനേജ്മന്റ് സെര്‍ട്ടിഫിക്കറ്റോടെ ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ജൂനിയര്‍ പ്രൊജക്റ്റ് എന്‍ജിനീയറായി നിയമനം ലഭിക്കും.

അപേഷിക്കേണ്ട അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078980000.