എന്‍ജിനിയറിങ് ബിരുദക്കാരാണോ? ഇന്ത്യന്‍ ആര്‍മിയില്‍ അവസരം; അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം


ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മി 135ാം ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിന് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. 2022 ജൂലായില്‍ ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്കാണ് പ്രവേശനം. സ്ഥിരകമ്മിഷനിങ് ആയിരിക്കും. എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം

വിഷയങ്ങള്‍, ഒഴിവുകള്‍

സിവില്‍/ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി9, മെക്കാനിക്കല്‍5, ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്3, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/കംപ്യൂട്ടര്‍ ടെക്‌നോളജി/എം. എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ്8, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി3, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍1, ടെലികമ്യൂണിക്കേഷന്‍1, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍2, എയ്‌റോനോട്ടിക്കല്‍/എയ്‌റോസ്‌പേസ്/ഏവിയോണിക്‌സ്1, ഇലക്ട്രോണിക്‌സ്1, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍1, പ്രൊഡക്ഷന്‍1, ഇന്‍ഡസ്ട്രിയല്‍/ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ്/ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്‌മെന്റ്1, ഒപ്‌ടോ ഇലക്ട്രോണിക്‌സ്1, ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്1.

യോഗ്യത

ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിങ് ബിരുദം. അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. ഇവര്‍ പ്രവേശനസമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായം: 20-27 വയസ്സ്. 01 ജൂലായ് 2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 1995 ജൂലായ് രണ്ടിനും 2002 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. രണ്ട് തീയതികളും ഉള്‍പ്പെടെ.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.joinindianarmy.nic.in

അവസാന തീയതി: ജനുവരി 4.

പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.