‘എനിക്ക് ജീവിച്ചു മതിയായിട്ടില്ല, മക്കളെ കണ്ട് കൊതി തീര്‍ന്നില്ല’; ഇരു വൃക്കകളും തകരാറിലായ കീഴരിയൂര്‍ സ്വദേശി ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു


കീഴരിയൂർ: ചുവരുകളിൽ വർണ്ണ ചായം പൂശുമ്പോഴും അനീഷ് അറിഞ്ഞിരുന്നില്ല തന്റെ ജീവിതത്തിലെ വർണ്ണങ്ങളോരോന്നായി മാഞ്ഞു പോവുകയാണെന്ന്. കീഴരിയൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കുഴിപ്പറമ്പിൽ മീത്തലിൽ താമസിക്കുന്ന അനീഷിനെ വൃക്ക രോഗം ബാധിച്ചപ്പോഴും മരുന്നിനാൽ മുന്നോട്ടു പോകാമെന്ന പ്രതീക്ഷയായിരുന്നു. 39 വയസ്സുള്ള ഈ പെയിന്റിംഗ് തൊഴിലാളിയുടെ ഒരു വൃക്കയിൽ മാത്രമായിരുന്നു ആദ്യം പ്രശ്നം. എന്നാൽ പിന്നീട് രണ്ട് വൃക്കയും തകരാറിലായി. അങ്ങനെ പതിയെ പതിയെ ജീവിതത്തിന്റെ നിറങ്ങൾ മങ്ങുന്നതിൽ നിന്ന് മാഞ്ഞു പോകുന്ന സ്ഥിതിയിലായി.

‘എനിക്ക് ജീവിച്ചു മതിയായിട്ടില്ല, എന്റെ മക്കളെ കണ്ട് കൊതി തീർന്നിട്ടില്ല, നിങ്ങളുടെ സഹായമുണ്ടെങ്കിൽ എന്റെ കുഞ്ഞുങ്ങളുടെ കൂടെ കുറച്ചു കാലം കൂടെ ജീവിക്കാം’ സുമനസ്സുകളോടെ അനീഷ് അപേക്ഷിക്കുകയാണ്.

കഴിഞ്ഞ അഞ്ചു വർഷമായി ഇരു വൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്യുകയാണ് അനീഷ്. ആഴ്ചയിൽ നാല് ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തി വരുന്നത്. ഡയാലിസിസിനുള്ള പണവും വീട്ടു ചിലവും എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ നിൽക്കുമ്പോഴാണ് വൃക്കകൾ മാറ്റി വയ്ക്കാൻ ഡോക്ടർമാർ ആവശ്യപ്പെടുന്നത്.

ജീവൻ രക്ഷിക്കാൻ അടിയന്തരമായി തന്നെ വൃക്ക മാറ്റി വെക്കേണ്ട അവസ്ഥയിലാണ്. വൃക്ക മാറ്റിവെക്കാൻ 35 ലക്ഷം രൂപ ആവശ്യമാണ്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന അനീഷിന്റെ വരുമാനം കൊണ്ടാണ് കുടുംബം നിലനിർത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അതും നിലച്ചിരിക്കുകയാണ്. ഏഴാം ക്ലാസ്സിലും മൂന്നും ക്ലാസ്സിലും പഠിക്കുന്ന രണ്ടു കുട്ടികളാണുള്ളത്. രക്തത്തിൽ ഹീമോഗ്ലോബിൻ എപ്പോഴും കുറവായതിനാൽ അനീഷിന്റെ ഭാര്യക്കും വൃക്ക നൽകാനാവില്ല.

അനീഷിന്റെ ജീവിതത്തിനു പ്രതീക്ഷകളുടെ വർണ്ണം പകരം സാധിക്കുന്നവർ സഹായിക്കുക എന്ന ഉദ്ദേശത്തോടെ ജനകിയ കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്. കൊല്ലം ഓട്ടോ കോ- ഓർഡിനേഷന്റെ ഭാഗമായി ഒരു ദിനത്തെ ഓട്ടോ ഓടി ലഭിച്ച തുക ചികിത്സ സഹായത്തിനായി നൽകിയിരുന്നു.

Google Pay: 8281960337

Account

Aneesh K M, Kerala Gramin Bank, Keezhariyoor

Account Number :40223111000210

IFSC CODE : KLG0040223