എനിക്കുമുണ്ടൊരു കുഞ്ഞാട്! മേപ്പയ്യൂരിൽ വീട്ടിൽ ഒരു കുഞ്ഞാട് പദ്ധതിക്ക് ആരംഭം
മേപ്പയ്യൂർ: ഇനി എനിക്കുമുണ്ടൊരു കുഞ്ഞാട്. കീഴ്പ്പയ്യൂർ എ.യു.പി സ്കൂൾ ജന്തുക്ഷേമ ക്ലബ്ബ് മൃഗസംരക്ഷണവകുപ്പും മേപ്പയ്യൂർ മൃഗാശുപത്രിയുമായി സഹകരിച്ച് നടപ്പാക്കുന്ന വീട്ടിൽ ഒരു കുഞ്ഞാട് പദ്ധതിയുടെ നാലാംഘട്ടത്തിന് ആരംഭം. പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് വി.പി.ഷാജി അധ്യക്ഷത വഹിച്ചു.
ഡോ.പ്രീത മുഖ്യ പ്രഭാഷണം നടത്തി. കെ.മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. ടി.എം.മുഹമ്മദ് ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപിക പി.അനിത സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ.രതീഷ് നന്ദിയും പറഞ്ഞു.