എട്ട് വയസുകാരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കി; പോക്‌സോ കേസില്‍ തുറയൂര്‍ സ്വദേശി അറസ്റ്റില്‍


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തുറയൂര്‍ സ്വദേശി സിറാജ് 49 ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ക്കൊപ്പം നേരിട്ടെത്തിയാണ് കുട്ടി പീഡന വിവരം പൊലീസിനെ അറിയിച്ചത്. സിറാജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ പരാതി. സെപ്റ്റംബര്‍ 15നാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്.

തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ പ്രതി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. ുട്ടിയുടെ പരാതിയില്‍ പൊലീസ് സിറാജിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാളെ ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും.