കൊയിലാണ്ടിയില്‍ എട്ട് വയസുകാരിയെ പീഢിപ്പിച്ച സംഭവം: തുറയൂര്‍ സ്വദേശി സിറാജിനെ പോക്സോ കോടതി റിമാന്റ് ചെയ്തു
കോഴിക്കോട്: കൊയിലാണ്ടിയില്‍ എട്ടുവയസുകാരിയെ പീഢിപ്പിച്ച സംഭവത്തില്‍ തുറയൂര്‍ സ്വദേശി സിറാജിനെ പോക്സോ കോടതി റിമാന്റ് ചെയ്തു. ഇന്ന് വൈകീട്ടാണ് സിറാജിനെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.
പ്രതി തന്നെ ലൈംഗികമായി പീഢിപ്പിച്ച വിവരം കുട്ടി നേരിട്ടാണ് പൊലീസിനെ അറിയിച്ചത്. ഇന്നലെ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയാണ് കുട്ടി പരാതി നല്‍കിയത്.
തുടര്‍ന്ന് ഇന്നലെ വൈകീട്ട് പ്രതി സിറാജ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ച് കീഴടങ്ങുകയായിരുന്നു. സെപ്റ്റംബര്‍ 15 നാണ് കുട്ടിക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്.
പീഢനത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടി ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിറാജിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.