എടവരാട് ചേനായില്‍ നിര്‍മ്മിക്കുന്ന മുസ്ലിം ലീഗ് ഓഫീസിന്റെ കട്ടിലവെക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു


പേരാമ്പ്ര: എടവരാട് ചേനായില്‍ നിര്‍മ്മിക്കുന്ന മുസ്ലിം ലീഗ് ഓഫീസിന്റെ കട്ടിലവെക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ വി.കെ.നാസര്‍ മാസ്റ്റര്‍. മുസ്ലിം ലീഗ് നേതാക്കളായിരുന്ന വാളാഞ്ഞിമൊയ്തു സാഹിബ്, കുന്നത്ത് ഇബ്രാഹീം കുട്ടി സാഹിബ് എന്നിവരുടെ സ്മരണാര്‍ത്ഥമാണ് ഓഫീസ് നിര്‍മ്മിക്കുന്നത്.

ദീര്‍ഘകാലം പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ച വ്യക്തിയാണ് മൊയ്തു സാഹിബ്. ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. പേരാമ്പ്ര പഞ്ചായത്ത് മെമ്പറും നിലവിലെ എരവട്ടൂര്‍ വില്ലേജ് ഓഫീസ് കെട്ടിടം സ്ഥാപിക്കുന്നതില്‍ ഉള്‍പ്പെടെ എടവരാട് പ്രദേശത്തിന്റെ സര്‍വ്വ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പതിറ്റാണ്ടുകള്‍ നേതൃത്വം നല്‍കിയ മുസ്ലിം ലീഗ് നേതാവായിരുന്ന കുന്നത്ത് ഇബ്രാഹീം കുട്ടി സാഹിബ്.

യോഗത്തില്‍ പി.കെ റാഫി അധ്യക്ഷം വഹിച്ചു. ചേനായി ടൗണ്‍ മുസ്ലിം ലീഗ് സെക്രട്ടറി ടി.കെ.കുഞ്ഞമ്മത് ഫൈസി, രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് സി.മൊയ്തു, സെക്രട്ടറി കെ.പി.സമീര്‍, ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി പി.സൂപ്പി മൗലവി, മുഹമ്മദ് പ്രവാസി, സലാം കുന്നത്ത്, എം.എന്‍ അഹമദ്, ഹംസ കാപ്പുമ്മല്‍, യൂസുഫ് കെ.കെ, ബഷീര്‍ ഒ.പി, റഫീഖ് കെ.പി, അമ്മത് കെ.കെ, അമ്മത് നാഗത്ത് പ്രസംഗിച്ചു. മുഹമ്മദ് എടവരാട് സ്വാഗതവും സമീര്‍ കുട്ടിക്കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.