എടവരാട് കൈപ്രം പള്ളി മഹല്ല് കമ്മിറ്റി മുന്‍ ട്രഷറര്‍ മാണിക്കോത്ത് മൊയ്തീന്‍ അന്തരിച്ചു


പേരാമ്പ്ര: എടവരാട് കൈപ്രം പള്ളി മഹല്ല് കമ്മിറ്റി മുന്‍ ട്രഷറര്‍ മാണിക്കോത്ത് മൊയ്തീന്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. പരേതയായ പാത്തുമ്മ തെയ്യത്താങ്കണ്ടിയാണ് ഭാര്യ.

മക്കള്‍: അബ്ദു, കുഞ്ഞമ്മത്, റഫീഖ്.
മരുമക്കള്‍: സറീന പൈതോത്ത്, ഹാജറ കൂരാച്ചുണ്ട്, സക്കീന ചെറുവണ്ണൂര്‍

സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല കണ്ടിമണ്ണില്‍, സൂപ്പി തയ്യുള്ളതില്‍(അരൂര്), പരേതരായ ആമിന അരിക്കാം കാവില്‍, പാത്തുമ്മ ചാത്തോത്ത്, അമ്മദ് കൂരാച്ചുണ്ട്.