എടവനക്കുളങ്ങര ക്ഷേത്രോല്‍സവത്തിന് കൊടിയേറി; ഇനി തിറയാട്ടത്തിന്റെ രാവുകൾ


അരിക്കുളം: എടവനക്കുളങ്ങര ക്ഷേത്രോല്‍സവത്തിന് തിങ്കളാഴ്ച രാവിലെ കൊടിയേറി. കേരളത്തിലെ അപൂര്‍വ്വം തിറയായ അഴിമുറി തിറ കെട്ടിയാടുന്നത് ഈ ക്ഷേത്രത്തിലാണ്.

25ന് കോട്ടയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഗുരുതി ചുറ്റുവിളക്കും, വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ തേങ്ങയേറും പാട്ടും. 27ന് വൈകീട്ട് പളളിവേട്ട, ഇളനീര്‍കുലവരവ്, പത്ത് മണിക്ക് അഴിനോട്ടം തിറ, 28ന് പുലര്‍ച്ചെ അഴിമുറിതിറ, ഭഗവതി തിറ, വലിയ തിറ. വൈകീട്ട് വാകമോളി വിഷ്ണു ക്ഷേത്രത്തിലേക്ക് കുളിച്ചാറാട്ട്.