എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മുക്കം പൂളപ്പൊയിലിൽ ഇന്ന് രാവിലെയാണ് സംഭവം. മലപ്പുറം പോത്തുകല്ല് സ്വദേശി കിരൺ കുമാർ ജോലി സ്ഥലത്ത് നിന്ന് തിരിച്ച് വരുമ്പോഴാണ് അപകടം നടന്നത്. ഇരുപത്താറ് വയസ്സായിരുന്നു.

ഓമശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന കിരണിന്റെ ബൈക്കിൽ മുക്കത്ത് നിന്നും ഓമശ്ശേരിയിലേക്ക് പോകുന്ന ടിപ്പറാണ് ഇടിച്ചത്.

ടിപ്പർ ഡ്രൈവർ ഉടനെ തന്നെ കടന്നു കളഞ്ഞു. ഡ്രൈവറെ പറ്റിയും അപകടത്തെ പറ്റിയും കൂടുതൽ അന്വേഷിച്ചു വരുകയാണെന്ന് മുക്കം പോലീസ് അധികൃതർ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.