എക്‌സൈസ് പരിശോധന; മണിയൂര്‍ മന്തരത്തൂര്‍ മലയില്‍നിന്ന് 500 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു


പയ്യോളി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വടകര എക്‌സൈസ് റെയ്ഞ്ച് മണിയൂരില്‍ നടത്തിയ റെയ്ഡില്‍ 500 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ മന്തരത്തൂര്‍ മലയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്.

റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ സി. രാമകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീരഞ്ജ്, മുസ്ബിന്‍, ശ്യാം രാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ സീമ ബബിന്‍ എന്നിവര്‍ പങ്കെടുത്തു.