എം.ബി.ബി.എസിന് ഉന്നത വിജയം; മേപ്പയ്യൂര്‍ സ്വദേശി ഡോ:ജാസിമിന് ഡി.വൈ.എഫ്.ഐയുടെ സ്‌നേഹാദരം


മേപ്പയ്യൂര്‍: എം.ബി.ബി.എസിന് ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഡോ:ജാസിമിന് ഡി.വൈ.എഫ്.ഐയുടെ സ്‌നേഹാദരം. ചാവട്ട് സെന്റര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ജാസ്മിന് ഉപഹാരം നല്‍കി ആദരിച്ചത്. ഡി.വൈ.എഫ്.ഐ മേപ്പയൂര്‍ സൗത്ത് മേഖല സെക്രട്ടറി ധനേഷ് ഉപഹാരം കൈമാറി. യൂണിറ്റ് സെക്രട്ടറി അര്‍ജുന്‍, കമ്മറ്റി അംഗങ്ങളായ ഫിദല്‍, അക്ഷയ് എന്നിവര്‍ പങ്കെടുത്തു.

മേപ്പയ്യൂര്‍ ചാവട്ട് കുഞ്ഞോത്ത് ജബ്ബാറിന്റെയും സെനീറയുടെയും മകനാണ് ജാസിം. ജസ്സ സഹോദരിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ജാസിം എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയത്.