എം.എസ്.എഫ് കിഴൂര്‍ ശാഖാ കമ്മിറ്റിയും ലൈഫ് ബ്ലഡ് ഡൊണേഷന്‍ ടീം കേരളയും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു


വടകര : എം.എസ്.എഫ് കിഴൂര്‍ ശാഖാ കമ്മിറ്റിയും ലൈഫ് ബ്ലഡ് ഡൊണേഷന്‍ ടീം കേരളയും സംയുക്തമായി വടകര സഹകരണ ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘കരുതിവെക്കാം നല്ല നാളെക്കായി’ എന്ന ആപ്ത വാക്യത്തില്‍ രക്ത ബാങ്കുകളിലെ ക്ഷാമം പരിഹരിക്കുക, യുവ തലമുറയ്ക്ക് രക്തദാനത്തിന്റെ മഹത്വം മനസ്സിലാക്കി നല്‍കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്

.ക്യാമ്പിന്റെ ഭാഗമായി 25 ഓളം ആളുകള്‍ പങ്കെടുത്തു. ക്യാമ്പിന് ആദില്‍ കെ.ടി ( സെക്രട്ടറി, എം.എസ്.എഫ് കിഴൂര്‍ ശാഖാ കമ്മിറ്റി ) ഫാസില്‍ സി.പി (പ്രസിഡന്റ് ,എം.എസ്.എഫ് കിഴൂര്‍ ശാഖാ കമ്മിറ്റി), നബീല്‍ ഇബ്രാഹിം (പ്രസിഡന്റ് ലൈഫ് ബ്ലഡ് ഡൊണേഷന്‍ ടീം), മിന്‍ഹാജ് (പി.ആര്‍.ഒ ലൈഫ് ബ്ലഡ് ഡൊണേഷന്‍ ടീം എന്നിവര്‍ നേതൃത്വം നല്‍കി.