ഊര്‍ജ്ജ കിരണ്‍ പദ്ധതിയുടെ ഭാഗമായി ‘ഗോ ഇലക്ട്രിക് കാമ്പയിന്‍’ സംഘടിപ്പിച്ച് സേക്രട്ട് ഹാര്‍ട്ട് വിമന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍


പേരാമ്പ്ര : ഊര്‍ജ്ജ കിരണ്‍ 2021- 2022 പദ്ധതിയുടെ ഭാഗമായി സേക്രട്ട് ഹാര്‍ട്ട് വിമന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ് സ്‌കൂളിന്റെ സഹകരണത്തോടെ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ‘ഗോ ഇലക്ട്രിക്’ ക്യാമ്പയിന്‍ സ്ഘടിപ്പിച്ചു. ക്യാമ്പ്യിന്റെ ഭാഗമായി അവബോധ ക്ലാസും, ഊര്‍ജ്ജ സംരക്ഷണ റാലിയും, ഒപ്പു ശേഖരണവും നടത്തി.

സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്പ്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പൊതു ജനങ്ങള്‍ക്കായുള്ള ഊര്‍ജ സംരക്ഷണ അവബോധ ക്ലാസ് കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കെ.കെ ഉദ്ഘാടനം ചെയ്തു. സേക്രട്ട് ഹാര്‍ട്ട് വിമന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ അംഗവും, ഇ.എം.സി.യുടെ അംഗീകൃത റിസോഴ്‌സ് പേഴ്‌സണുമായ സി. അനില മാത്യു ക്ലാസ് നയിച്ചു.

സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് പി. സന്തോഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ രാജശ്രീ ടി. റഷീദ് മാസ്റ്റര്‍, ശ്രീജ ടി , സുരേഷ് മൊട്ടമ്മല്‍ , സിസ്റ്റര്‍ സിമി എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മനോജ് കുമാര്‍ സ്വാഗതവും ഷീന കെ.ആര്‍ നന്ദിയും പറഞ്ഞു.