ഉൽപ്പാദന, പാർപ്പിട മേഖലകൾക്ക് ഊന്നൽ നൽകി മേപ്പയ്യൂരിൽ പദ്ധതി തയ്യാർ


മേപ്പയ്യൂർ: ഉൽപ്പാദന മേഖലക്കും, പാർപ്പിട മേഖലക്കും. മുൻഗണന നൽകി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ കരട് പദ്ധതി രേഖ അംഗീകരിച്ചു.
2021-22 വാർഷിക പദ്ധതി രൂപികരണ സെമിനാർ ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം.ബാബു ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടു് പി.പ്രസന്ന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി.ശോഭ, സ്റ്റാൻഡിങ്ങ് കമ്മററി ചെയർമാൻമാരായ സുനിൽ വടക്കയിൽ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ആസൂത്രണ സമതി വൈസ് ചെയർമാൻ എൻ.കെ.സത്യൻ, പഞ്ചായത്ത് സെക്രട്ടരി രാജേഷ് അരിയിൽ, ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി എന്നിവർ സംസാരിച്ചു.