ഉൽപ്പാദനമേഖലയ്ക്കും, പശ്ചാത്തല സൗകര്യ വികസനത്തിനും ഊന്നൽ നൽകി കൊയിലാണ്ടി നഗരസഭ പദ്ധതി തയ്യാർ
കൊയിലാണ്ടി: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 2021-21 വാര്‍ഷിക പദ്ധതിയുടെ രൂപീകരണ നടപടിയുമായി ബന്ധപ്പെട്ട് നഗരസഭയുടെ വികസന സെമിനാര്‍ നടന്നു. ഉൽപ്പാദന മേഖല, പശ്ചാത്തല സൗകര്യ വികസനം, നഗര സൗന്ദര്യവൽക്കരണം, മാലിന്യ സംസ്കരണം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്.
നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി.സുധ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ അദ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ഇ.കെ.അജിത്, കെ.ഷിജു, കെ.എ.ഇന്ദിര, സി.പ്രജില, നിജില പറവക്കൊടി, നഗരസഭാംഗങ്ങളായ പി.രത്‌നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, കെ.കെ.വൈശാഖ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ.സുധാകരന്‍, നഗരസഭ സെക്രട്ടറി എന്‍.സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.