ഉള്ള്യേരിയില്‍ യുവ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; പുത്തഞ്ചേരി സ്വദേശി അശ്വതി രാജാണ് മരിച്ചത്


ഉള്ളിയേരി: ആയുർവേദ ഡോക്ടറെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുത്തഞ്ചേരി തവിടു കണ്ടി രാജന്റെ മകൾ അശ്വതി രാജ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇന്നലെ രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

തിരൂർ സ്വദേശിയായ ദീപക് ആണ് ഭർത്താവ്. ദീപക് സോഫ്റ്റ്‌വെയർ എൻജിനീയർ ആയി എറണാകുളത്ത് ജോലി ചെയ്യുന്നു. മകൻ വേദ്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അത്തോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

മരിച്ച അശ്വത പഠനശേഷം സ്വകാര്യ ആശുപത്രിയിൽ ആയുർവേദ ഡോക്ടറായി കുറച്ച് കാലം പ്രാക്ടീസ് ചെയ്തിരുന്നു. അമ്മ: സതീദേവി, സഹോദരൻ: അശ്വിൻ രാജ്.