ഉള്ളൂര്‍ക്കടവിൽ പാലം പണി തുടങ്ങി
ചെങ്ങോട്ട്കാവ്: ഉള്ളൂര്‍ക്കടവ് പാലം പ്രവൃത്തി ഉദ്ഘാടനം കെ.ദാസൻ എംഎൽഎ നിര്‍വഹിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു.കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളിലെ ചെങ്ങോട്ടുകാവ്, ഉള്ള്യേരി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് അകലാപ്പുഴയ്ക്കു കുറുകെ 16.25 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിക്കുന്നത്.
പത്ത് സ്പാനുകളായി 250.6 മീറ്റര്‍ നീളത്തിലാണ് പാലം രൂപകല്‍പന ചെയ്തത്. ഇരുവശത്തും 1.50 മീറ്റര്‍ വീതിയില്‍ ഫൂട്ട്പാത്തും, 7.50 മീറ്റര്‍ വീതിയില്‍ കാര്യേജ് വേയും ഉള്‍പ്പെടെ ആകെ 12 മീറ്റര്‍ വീതിയാണ് പാലത്തിനുള്ളത്. ഇരുവശങ്ങളിലായി 50 മീറ്റര്‍ നീളത്തില്‍ അനുബന്ധ റോഡും നിര്‍മിക്കുന്നുണ്ട്.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത.സി, ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ടി.എം.കോയ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുരേഷ് ബാബു ആലക്കോട്, ചെങ്ങോട്ടുകാവ് പഞ്ചായത്ത് മെമ്പര്‍ ടി.കെ.മജീദ്, ഉള്ളിയേരി പഞ്ചായത്ത് മെമ്പര്‍ ശിവന്‍.ടി.കെ, മുന്‍ എംഎല്‍എ പി.വിശ്വന്‍ മാസ്റ്റര്‍, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബൈജു.പി.ബി, അസിസ്റ്റന്റ് എഞ്ചിനീയര്‍ അമൽജിത്ത്.വി, ഓവര്‍സിയര്‍ വിനീത.കെ.എം തുടങ്ങിയവര്‍ സംസാരിച്ചു.