ഉള്ളിയേരി ടൗണില്‍ പാലം പണി; ഗതാഗതതടസം ഒഴിവാക്കാന്‍ വാഹനങ്ങള്‍ക്ക് ഈ വഴികള്‍ ഉപയോഗിക്കാം
പേരാമ്പ്ര: ഉള്ളിയേരി- ബാലുശ്ശേരി റോഡില്‍ ഉള്ളിയേരി ടൗണില്‍ പാലം പണി നടക്കുന്നതിനാല്‍ ഗതാഗതതടസ്സം നേരിടുന്നുണ്ട്. ട്രാഫിക് ഒഴിവാക്കുന്നതിനായി കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തു നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങള്‍ തെരുവത്തുകടവ്, കക്കഞ്ചേരി, മുണ്ടോത്ത്, കൂമുള്ളി വഴി പോകാവുന്നതാണ്.
പേരാമ്പ്ര ഭാഗത്തുനിന്നും ബാലുശ്ശേരി ഭാഗത്തേക്കും പോകുന്ന വാഹനങ്ങള്‍ നടുവണ്ണൂര്‍, വാകയാട് വഴിയും, ബാലുശ്ശേരിയില്‍ നിന്നും അത്തോളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മൊടക്കല്ലൂര്‍, കൂനഞ്ചേരി, പറമ്പിന്‍മുകള്‍ വഴിയും പോകാവുന്നതാണെന്ന് അത്തോളി പോലീസ് അറിയിച്ചു.