ഉളേള്യരി മുതല്‍ കുറ്റ്യാടി പാലം വരെയുളള റോഡരികിലെ കൈയേറ്റങ്ങള്‍ ജൂണ്‍ 19 നകം നീക്കണം


കോഴിക്കോട്: സംസ്ഥാനപാത 38 ഉളേള്യരി മുതല്‍ കുറ്റ്യാടി പാലം വരെയുളള റോഡിനിരുവശത്തുമുള്ള കൈയേറ്റങ്ങള്‍ ജൂണ്‍ 19നകം നീക്കം ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. റോഡ് സ്ഥലം കൈയ്യേറി കച്ചവടം നടത്തുന്നതും സാധനസാമഗ്രികള്‍ വില്‍ക്കുന്നതും ഒഴിവാക്കണം.

റോഡിനിരുവശത്തും സൂക്ഷിച്ചിരിക്കുന്ന കേടായതും ദ്രവിച്ചതുമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. വില്പനാനുമതി ഇല്ലാത്ത വാഹനങ്ങള്‍ സ്ഥിരമായി ഒരേയിടത്ത് സ്ഥാപിച്ച് കച്ചവടം നടത്തുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്. അല്ലാത്തപക്ഷം മറ്റൊരറിയിപ്പ് കൂടാതെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെലവാകുന്ന തുക കൈയേറ്റക്കാരില്‍ നിന്നും വസൂലാക്കുകയും ചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.