ഉറപ്പ് നല്കിയ ബോണസ് ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കുക: എച്ച്.എം.എസ് നേതൃത്വത്തില്‍ പേരാമ്പ്ര എസ്റ്റേറ്റിനുമുമ്പില് തൊഴിലാളികളുടെ പട്ടിണിസമരം
പേരാമ്പ്ര: ഉറപ്പ് നല്കിയ ബോണസ്സ് ആനുകൂല്യങ്ങള്‍ നല്‍കാത്തതിനെതിരെ പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍. എച്ച്.എം.എസ് നേതൃത്വത്തില്‍ പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസിനു മുമ്പില്‍ ഇന്ന് പട്ടിണി സമരം നടത്തി.
വെട്ടിക്കുറച്ച ബോണസ്സ് ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കുക, സിക്ക് ലീവ്, മെഡിക്കല്‍ ബില്ലുകള്‍, ചികിത്സാ സൗകര്യങ്ങള്‍ അനുവദിക്കുക, കൂലി 700 രൂപയാക്കുക, കൂട്ടി നല്കിയ 80 രൂപയുടെ പൂര്‍ണ്ണ ആനുകൂല്യങ്ങള്‍ ഉടന്‍ ലഭ്യമാക്കുക, വന്യമൃഗങ്ങളില്‍ നിന്നും തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുക, പൊതുമേഖലാ തോട്ടങ്ങളെ പി.എല്‍.സിയില്‍ നിന്നും മോചിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
എച്ച്.എം.എസ് നേതാക്കളായ ചെറുവത്തൂര്‍ ബിജു, സനോജ് കെ.കെ , നാരായണന് മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമരം രാവിലെ പത്തുമണിയ്ക്ക് ആരംഭിച്ച് മൂന്നുമണിയോടെ അവസാനിച്ചു.