ഉറപ്പുള്ള തൊഴിൽ, ഉറപ്പുള്ള റോഡ്; മേപ്പയ്യൂർ കല്ലങ്കി കൊളമുള്ള കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു


മേപ്പയ്യൂർ: ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കല്ലങ്കി കൊളമുള്ള കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു. ദേശീയഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വാർഡ്‌ മെമ്പർ കെ.കെ.ലീല അദ്ധ്യക്ഷത വഹിച്ചു എൻ.എം.ദാമോദരൻ, കെ.കെ. ഗംഗാധരൻ, കെ.എം.എ. അസീസ്, കെ.കെ. മനോജ് എന്നിവർ സംസാരിച്ചു. വാർഡ് വികസനസമിതി കൺവീനർ ആർ.ബാലകൃഷ്ണൻ സ്വാഗതംപറഞ്ഞു