ഉദ്യോഗാർത്ഥികളെ ഇതിലേ ഇതിലേ: എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം


കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം.

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയിനര്‍, മാര്‍ക്കറ്റിംങ്ങ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം + പ്രവൃത്തിപരിചയം/ ബിരുദാനന്തര ബിരുദം), ഐ.ഇ.എല്‍ ടി എസ് ട്രെയിനര്‍ (യോഗ്യത : ബിരുദം / ബിരുദാനന്തരബിരുദം + ഐ.ഇ.എല്‍ ടി എസ് സ്‌കോര്‍), ഒ.ഇ.ടി ട്രെയിനര്‍ (യോഗ്യത : ബി.എസ്.സി നേഴ്സിംഗ്/ജി.എന്‍.എം + ഒ.ഇ.ടി സ്‌കോര്‍) നേഴ്സിംഗ് ട്രെയിനര്‍ (യോഗ്യത : ബി.എസ്.സി നേഴ്സിംഗ് /ജി.എന്‍.എം + അദ്ധ്യാപന പരിചയം), ഓഫീസ് അസിസ്റ്റന്റ്, ഡവലപ്പ്മെന്റ് മാനേജര്‍ (യോഗ്യത : ബിരുദം), ഫിനാന്‍ഷ്യല്‍ ട്രെയിനര്‍ (യോഗ്യത : എസ്.എസ്.എല്‍.സി) തസ്തികകളിലേക്ക് ഡിസംബര്‍ 29ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. പ്രായപരിധി 35 വയസ്.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ ത്തവണ ഫീസടച്ചും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക, ഫോണ്‍ – 0495 2370176.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.